
ദില്ലി: തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ഒരു കാരണവും അറിയിക്കാതെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് പറഞ്ഞ യെച്ചൂരി, ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളതെന്നും വിമർശിച്ചു. അദായ നികുതി വകുപ്പിന്‍റെ നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടാനുള്ള നീക്കമാണ് ഇതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഇത്തരം നീക്കങ്ങൾക്ക് ജനങ്ങൾ ബി ജെ പിക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Sitaram Yechury against IT department CPM bank account freeze