ചിക്കാഗോയിൽ സീതാറാം യെച്ചൂരി അനുസ്മരണവും സെമിനാറും; ബിനോയ് വിശ്വം പങ്കെടുത്തു

ചിക്കാഗോ: കേരള കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോയിൽ, സീതാറാം യെച്ചൂരി അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ പങ്കെടുത്തു. മതേതര ഇന്ത്യയ്ക്കു വേണ്ടി നിലകൊണ്ട സഖാവാണ് യെച്ചൂരിയെന്ന് ബിനോയ് വിശ്വം അനുസ്മരിച്ചു. നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്കെന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

കേരള കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 7:30 ന് ചിക്കാഗോ മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി സെപ്റ്റംബർ 12ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാ​ഗത്തിന് കൈമാറുകയാണ് ചെയ്തത്.

Also Read

More Stories from this section

family-dental
witywide