മുംബൈ: മഹാരാഷ്ട്രയെ നടുക്കി മുംബൈ – നാഗ്പുര്‍ എക്സ്പ്രസ് വേയില്‍ കാർ അപകടം. എക്സ്പ്രസ് വേയിലെ അപകടത്തില്‍ ആറ് പേരാണ് മരിച്ചത്. മുംബൈയിലെ ജല്‍ന ജില്ലയിലെ കട്വാഞ്ചിയിലാണ് അപകടമുണ്ടായത്. നാഗ്പുരില്‍നിന്നു മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ റോങ് ദിശയില്‍ കയറി വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയില്‍ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ മുംബൈ-നാഗ്പുര്‍ എക്സ്പ്രസ് വേയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുവെന്ന് ഹൈവേ പൊലീസ് അറിയിച്ചു.











