
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്.
ഭീകരരേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരംനല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ഇവര്‍ക്കായി റിയാസി ജില്ലയിലെ ഒരു ഗ്രാമത്തില്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് വ്യത്യസ്ത സമയങ്ങളില്‍ ബാഗുകളുമായി തളര്‍ന്നിരിക്കുന്ന രണ്ട് ആയുധധാരികളെ കണ്ടതായി ഒരു സ്ത്രീ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.














