
ലണ്ടന്‍: സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ ധരിക്കുന്ന പാടായ്ക്ക് ഇറക്കം കുറയുന്നുവെന്ന് സ്‌കൂള്‍ അധികൃതരുടെ പരാതി. ആശങ്കാകുലരായ അധികൃതര്‍ പാവാട നിരോധനത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് യു.കെയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യുകെയിലെ ഒരു പ്രൈമറി സ്‌കൂളാണ് പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കുന്നതിലെ ആശങ്കയെത്തുടര്‍ന്ന് അവ നിരോധിക്കാന്‍ പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ മുതല്‍ പാവാട നിരോധനം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അക്കാദമി മാതാപിതാക്കള്‍ക്ക് കത്തെഴുതിയിട്ടുമുണ്ട്.
സ്‌കൂളിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍, വിദ്യാര്‍ത്ഥിനികള്‍ ഇനിമുതല്‍ പാന്റ്‌സോ ഷോര്‍ട്ട്‌സോ ധരിക്കേണ്ടിവരും. തങ്ങളുടെ ചില വിദ്യാര്‍ത്ഥിനികള്‍ അവരുടെ പാവാട ധരിക്കുന്ന രീതിയെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്നും ഇത് പല മാതാപിതാക്കളും സന്ദര്‍ശകരും അധ്യാപകരും അടക്കം ചൂണ്ടിക്കാട്ടുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.