ഇന്ത്യയിലെ സ്ത്രീകളിൽ പുകവലി ശീലം വർധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീകളിൽ പുകവലി ശീലം വർധിക്കുന്നതായി റിപ്പോർട്ട്. മൊത്തം പുകവലിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോൾ സ്ത്രീകളിൽ പുകവലിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ത്യ ടുബാക്കോ കണ്‍ട്രോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ യുവതികളിലെ പുകവലിയില്‍ രണ്ടിരട്ടി വര്‍ധനവുണ്ടായി. കൗമാരക്കാരികളിലും പുകവലി ശീലം വർധിക്കുന്നു. 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം 3.8 ശതമാനം വര്‍ധനവാണ് സ്ത്രീകളു‌ടെ പുകവലിയിൽ ഉണ്ടായത്. ഇപ്പോള്‍ 6.2 ശതമാനമായി ഉയര്‍ന്നു.

പുരുഷന്‍മാരില്‍ പുകവലി ഉപേക്ഷിച്ചത് 2.2 ശതമാനവും സ്ത്രീകളില്‍ 0.4 ശതമാനവുമാണ്. 2017ല്‍ രാജ്യത്തെ പുകവലിക്കുന്ന സ്ത്രീകളുടെ കണക്ക് 1.5 ശതമാനമായിരുന്നത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 6.2 ശതമാനമായി ഉയര്‍ന്നു. പുകവലിക്കുന്നത് ഒരു അന്തസ്സായി കാണുന്ന യുവതികളുടെ എണ്ണവും കൂടിവരുന്നുണ്ട്. മാനസിക സമ്മര്‍ദ്ദവും യുവതികള്‍ക്കിടയില്‍ ശീലം വര്‍ദ്ധിക്കുന്നതിന് ഒരു കാരണമാണ്. അതേസമയം, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നുവെന്ന് സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ബോധ്യമുണ്ട്.

Smoking in women increase in India

More Stories from this section

dental-431-x-127
witywide