രാഹുലിനെ വിടാതെ സ്മൃതി ഇറാനി; കോഴിക്കോട് എത്തി, ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക്

കോഴിക്കോട്: കേന്ദ്ര വനിതാ-ശിശുക്ഷേമ വികസന മന്ത്രി സ്മൃതി ഇറാനി കേരളത്തിൽ. കോഴിക്കോടെത്തിയ കേന്ദ്രമന്ത്രി ഹെലികോപ്റ്റർ മാർ​ഗം വയനാട്ടിലേക്ക് തിരിച്ചു. വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലേക്ക് പോകുന്നത്.

കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ സ്മൃതി ഇറാനി പങ്കെടുക്കും. വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നാണ് സ്മൃതി ഇറാനി ജനവിധി തേ‌ടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി ജയിച്ചത്.

ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ, തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി എന്നിവരുൾപ്പെടെ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

More Stories from this section

dental-431-x-127
witywide