ദേ പിന്നേം റെക്കോര്‍ഡ് ! കുതിച്ചുയര്‍ന്ന് സ്വര്‍ണവില; 560 രൂപകൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്. 560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വര്‍ദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 53,840 രൂപ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ദ്ധിച്ച് 6730 രൂപയായി.

ഈ മാസം 4നാണ് മുമ്പ് സ്വര്‍ണവിലയില്‍ വലിയ മാറ്റം ഉണ്ടായത്. ജൂണ്‍ മാസം ആരംഭം മുതലേ വില കുറയുകയും 4ന് ഈ മാസത്തെ അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയുമായിരുന്നു. ഇന്നലെ 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് പുത്തന്‍ റെക്കോര്‍ഡിലേക്ക് ഉയരുകയായിരുന്നു.

More Stories from this section

dental-431-x-127
witywide