”തിരൂര്‍ സതീഷിന് പിന്നില്‍ ഞാനല്ല, ശോഭ സുരേന്ദ്രന്‍ കേരളത്തില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്”

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയെ വെട്ടിലാക്കി പുതിയ ആരോപണം ഉന്നയിച്ച തിരൂര്‍ സതീഷിന് പിറകില്‍ താനാണെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് എതിരെ അടക്കം ആരോപണവും ശോഭ ഉന്നയിച്ചു.

ശോഭ സുരേന്ദ്രന്‍ കേരളത്തില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതില്‍ ഒന്നാമത്തേയാള്‍ പിണറായി വിജയനാണ്. രണ്ടാമത്തേയാള്‍ ഗോകുലം ഗോപാലനും എന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. മാത്രമല്ല, ബി.ജെ.പിയിലേക്ക് മാറാന്‍ എന്റെ കൂടെ ഡല്‍ഹി വരെ എത്തിയ ഇ.പി ജയരാജനാണ് മൂന്നാമത്തേയാളെന്നും തുറന്നടിച്ചിരിക്കുകയാണ് ശോഭ.

”ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരള രാഷ്ട്രീയത്തില്‍ നിന്ന് എന്നെ പിന്മാറ്റി വീട്ടിലിരുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ മുന്നില്‍ക്കൊണ്ടുവരാന്‍ തനിക്കറിയാം. ഒരു വനിതാ നേതാവ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ആരോപിച്ചോളൂ, പക്ഷെ എന്റെ പേര് ചേര്‍ത്ത് ആരോപണം ഉന്നയിക്കുമ്പോള്‍, സൂക്ഷിക്കണം. കാരണം തന്തയ്ക്ക് ജനിച്ചവളാണ് ഞാന്‍, ഏതവനോടും മറുപടി പറഞ്ഞിരിക്കും. എന്നെ നിങ്ങള്‍ക്ക് കൊല്ലാം, പക്ഷെ ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല”- ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയതിങ്ങനെ.

Also Read

More Stories from this section

family-dental
witywide