”തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിന്‍, 500 പോയിട്ട് അഞ്ച് തവണയെങ്കിലും അയാളുടെ വീട്ടില്‍ പോയതിന്റെ തെളിവുകള്‍ കാണിക്കാനാവുമോ? ”

തൃശൂര്‍: തിരൂര്‍ സതീഷിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുക്കും. താന്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ പോയതിന് തെളിവുണ്ടെങ്കില്‍ അതയാള്‍ പുറത്തുവിടട്ടേയെന്നും ശോഭ പറഞ്ഞു.

ആന്റോ പറഞ്ഞത് 500 തവണ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി എന്നാണ്. 500 പോയിട്ട് അഞ്ച് തവണയെങ്കിലും പോയതിന്റെ തെളിവുകള്‍ കാണിക്കാനാവുമോ? എന്തുകൊണ്ട് പ്രമോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിനെ ഞാന്‍ വിളിച്ചു എന്ന് പറഞ്ഞു. ഏത് നമ്പറില്‍ നിന്നാണെന്നും ആ ഫോണ്‍ കാണിക്കാന്‍ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു ഹോട്ടലില്‍ എനിക്ക് മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ ആന്റോ അഗസ്റ്റിന്‍ തയ്യാറാകണം. പൊന്നാനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തയുണ്ടാക്കിയെന്ന് ശോഭ ആരോപിച്ചു. പരാതിക്കാരിക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പൊന്നാനിയിലെ പൊതുപ്രവര്‍ത്തകരാണ് ഇക്കാര്യം പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

താന്‍ ആന്റോയ്ക്ക് ഇട്ടിട്ടുള്ള പേര് മരംകൊത്തി എന്നാണ്. മാംഗോ ഫോണിന്റെ പേരിലും കോടിക്കണക്കിന് രൂപ ആന്റോ തട്ടി. മലപ്പുറത്ത് നിരവധി കേസുകള്‍ ഉണ്ട്. ആന്റോ തന്നെ കാണാന്‍ വന്നത് ബിജെപിയിലേക്ക് ഒരു പാസ് വേണം എന്ന് പറഞ്ഞാണ്. തന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരു മാധ്യമം കയ്യിലുണ്ടെന്ന് കരുതി തന്തക്ക് പിറക്കാത്ത സ്വഭാവവുമായി തന്റെ നേര്‍ക്കു വരരുത്. 24 ലും റിപ്പോര്‍ട്ടര്‍ ചാനലിലും തന്റെ മുഖം കാണിക്കാന്‍ പാടില്ലെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല, ബിജെപി മുന്‍ നേതാവ് ശ്രീശന്‍ അടിയാട്ടിനും തനിക്കെതിരായ ആരോപണത്തില്‍ പങ്കുണ്ടെന്നും ശോഭ തുറന്നടിച്ചു.