അവധിക്ക് വീട്ടിലേക്ക് വരവെ സോഫ്റ്റ്‍വെയർ എൻജീനയർ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ടു. കൊച്ചി ഇന്‍ഫോപാര്‍ക്കിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതീ ജഗദീഷാണ് (27) മരിച്ചത്. ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ കഴിഞ്ഞ ദിവസം പുലർച്ചെ ആറോടെയായിരുന്നു അപകടം, കൊച്ചിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് സ്കൂട്ടറിൽ എതിരെയെത്തിയ ബസ് ഇടിച്ചത്. അവധിക്ക് വീട്ടിലേക്ക് വരികയായിരുന്നു പാര്‍വതി. ആലപ്പുഴ ജനറൽ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് പാര്‍വതി മരണത്തിന് കീഴടങ്ങിയത്.

Software engineer dies after ksrtc bus collide scooter

More Stories from this section

family-dental
witywide