
ന്യൂഡല്‍ഹി: ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തന്നോട് ചിലര്‍ ആവശ്യപ്പെട്ടെന്നും അത് താന്‍ നിരസിച്ചെന്നും കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി.
ജനങ്ങളെ സേവിക്കുക എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയത്തില്‍ തനിക്ക് മറ്റ് മോഹങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ പ്രധാനമന്ത്രിയാകും എങ്കില്‍ പിന്തുണയ്ക്കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചിരുന്നു. എന്തിനാണ് നിങ്ങള്‍ തന്നെ പിന്തുണയ്ക്കുന്നത് എന്നും, ഈ ആവശ്യം എന്തിന് താന്‍ അംഗീകരിക്കണം എന്നും വന്നവരോട് താന്‍ ചോദിച്ചു. പ്രധാനമന്ത്രി ആകുകയല്ല തന്റെ ലക്ഷ്യം. സ്വന്തം മനസാക്ഷിയ്ക്ക് നിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. തന്റെ മനസാക്ഷിയാണ് തനിക്ക് ഏറ്റവും വലുത് എന്നും നിധിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് സംഭവം ഉണ്ടായത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 2019 ലും 2924 ലും അദ്ദേഹം എംപി സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. എങ്കിലും ഈ വര്‍ഷത്തെ ലോക്സഭാല തിരഞ്ഞെടുപ്പിന്റെ സമയത്താണ് സംഭവം ഉണ്ടായത് എന്നും സൂചനയുണ്ട്.