
കണ്ണൂര്‍: കാന്‍സര്‍ രോഗിയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കണ്ണൂര്‍ ചെറുപുഴ ഭൂദാനത്താണ് സംഭവം നടന്നത്. കോട്ടയില്‍ വീട്ടില്‍ നാരായണിയെ മകന്‍ സതീശന്നാണ് കൊല്ലാന്‍ ശ്രമിച്ചത്.
നാരയണി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മയെ പരിചരിക്കുന്നത് ഒഴിവാക്കാനാണ് സതീശന്‍ കൊലയ്ക്ക് ശ്രമിച്ചത്. ഇന്നലെ പുലർച്ചെ കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച നാരായണി ഡോക്ടറോടാണ് മകന്റെ ക്രൂരത വെളിപ്പെടുത്തിയത്. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പൊലീസ് സതീശനെ അറസ്റ്റ് ചെയ്തു. അമ്മയെ പരിചരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.