ശോശാമ്മ കുര്യന്‍ നിര്യാതയായി

മീനടം: പാലാക്കുന്നേലായ മധുരംചേരില്‍ പരേതനായ കുര്യന്‍ മത്തായിയുടെ ഭാര്യ ശോശാമ്മ കുര്യന്‍ (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ മീനടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത മണര്‍കാട് ഒറ്റപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: എം.കെ. മാത്യു, ഷീബാ (യുഎസ്എ). മരുമക്കള്‍: ബിന്ദു മാത്യു കാവികുന്നേല്‍ (നഴ്സ്, മന്ദിരം ആശുപത്രി മാങ്ങാനം), അനിയന്‍കുഞ്ഞ് കദളിക്കാട്ടില്‍ തടിയൂര്‍ (യുഎസ്എ).

sosamma meenadon obit