ഗാംഗുലിയുടെ വീട്ടിൽ മോഷണം, കള്ളൻ പൊക്കിയത് വേറൊന്നുമല്ല, ഒന്നരലക്ഷം വിലവരുന്ന മൊബൈൽ മാത്രം!

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം. കൊല്‍ക്കത്തയിലെ ഗാംഗുലിയുടെ വീട്ടിൽ പെയിന്‍റ് പണിക്കിടെയാണ് മോഷണം നടന്നിരിക്കുന്നത്. മൊബൈൽ ഫോൺ മാത്രമാണ് കള്ളൻ പൊക്കിയത്. 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോൺ ഗാംഗുലിയെ സംബന്ധിച്ചടുത്തോളം വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയതാണെന്നാണ് വിവരം. ഇക്കാര്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി ഗാംഗുലി ഉടൻതന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് മുൻ ബി സി സി ഐ അധ്യക്ഷൻ കൂടിയായ ഗാംഗുലി പരാതി നല്‍കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് ഗാംഗുലി പരാതിയിൽ പറയുന്നുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാര്‍ഡ്, മോഷണം പോയ ഫോണിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഫോണ്‍ എടുത്തവര്‍ അത് ദുരുപയോഗം ചെയ്യാനിടയുണ്ടോ എന്നതാണ് പ്രധാന ആശങ്കയെന്ന് ഗാംഗുലി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടിൽ പെയിന്‍റിംഗ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഫോണ്‍ മോഷണം പോയതെന്നാണ് ഗാംഗുലി പരാതിയിൽ പറയുന്നത്. വീട്ടില്‍ പെയിന്‍റിംഗ് ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.

Sourav Ganguly’s 1.6 lakh rupees mobile phone stolen at Kolkata house

More Stories from this section

family-dental
witywide