വാഷിംഗ്‌ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് അമേരിക്ക. മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലെത്തി സ്ഥിര താമസം ആക്കിയവരുടെ വോട്ട് ഏറെ നിർണായകമാകുന്ന തിരഞ്ഞെടുപ്പ് ആകും ഇത്തവണത്തെത് എന്നാണ് വിലയിരുത്തലുകൾ. മൊത്തത്തിൽ തന്നെ ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യക്കാർ 2024 ൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അക്കൂട്ടത്തിൽ 3 സംസ്ഥാനങ്ങളിലെ വിധി നിർണയിക്കുക ദക്ഷിണേഷ്യക്കാർ ആയിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ കുടിയേറ്റ ജനതയാകും ഫലം തീരുമാനിക്കുക.
ഇതുവരെ ഒരു പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്ത പുതിയ കുടിയേറ്റക്കാർ ഇവിടങ്ങളിലെ ഫലത്തിൽ അതി നിർണായകമാകും. കഴിഞ്ഞ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ശേഷം ഇവിടങ്ങളിൽ കുടിയേറ്റ ജനസംഖ്യ വർദ്ധിച്ചു.
ഇതിനൊപ്പം തന്നെ ഏകദേശം 10 സംസ്ഥാനങ്ങളിലും ദക്ഷിണേഷ്യ ആകും തുറുപ്പു ചീട്ട്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശി, നേപ്പാളീസ്, ഭൂട്ടാൻ വംശജരായ 400,000 യോഗ്യരായ വോട്ടർമാരാണ് ഏറ്റവും പ്രധാനപെട്ട 7 സ്വിംഗ് സംസ്ഥാനങ്ങളിൽ ഉള്ളത്. അവയിൽ ചിലതിൽ, ദക്ഷിണേഷ്യൻ വോട്ടർമാരുടെ എണ്ണം കഴിഞ്ഞ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ മാർജിനേക്കാൾ വലുതാണ്.















