വിശ്വാസനിറവില്‍ സൗത്ത് ഫ്ലോറിഡ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പെസഹാ ആചരിച്ചു

സൗത്ത് ഫ്ലോറിഡ: പീഡാനുഭവത്തിന് മുന്നോടിയായി ക്രിസ്തുദേവന്‍ തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യന്മാരുടെ പാദങ്ങള്‍ ചുംബിച്ചതിന്റെ സ്മരണ പുതുക്കി സൗത്ത് ഫ്‌ലോറിഡ ഓര്‍ത്തഡോക്ള്‍സ് സഭാ വിശ്വാസികള്‍ പെസഹാ ആചരിച്ചു.

സൗത്ത് ഫ്ലോറിഡയിലെ വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ വിശ്വാസി സമൂഹം ഒത്തുചേര്‍ന്ന് നടത്തിയ പെസഹാ ആചരണ കര്‍മങ്ങള്‍ക്ക് സൗത്ത് ഈസ്റ്റ് മെട്രോപോളിറ്റന്‍ ബിഷപ്പ് അഭിവന്ദ്യ തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. പരിപാവനമായ കാല്‍കഴുകല്‍ ശുശ്രുഷയും മെത്രാപ്പോലീത്ത സമര്‍പ്പിച്ചു.

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ വികാരി ഫാ: ജോര്‍ജ് ജോണ്‍, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ: എബി എബ്രഹാം, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആക്റ്റിങ് വികാരി ഫാ: ഷോണ്‍ മാത്യു എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

ചിത്രങ്ങള്‍ കാണാം…

More Stories from this section

family-dental
witywide