ദക്ഷിണ കൊറിയ വിമാന അപകടം: 179 മരണം, ലാന്‍ഡിങ് ഗിയർ തകരാറിലായിരുന്നു, ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടിരുന്നു

സോള്‍: ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7C2216 ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് 124 പേർ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 181 പേർ വിമാനത്തിലുണ്ടായിരുന്നു.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പാരജയപ്പെട്ട ശേഷം രണ്ടാം ശ്രമത്തിലാണ് വിമാനം ഇറക്കിയതും അപകടത്തില്‍പ്പെടുന്നതും. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കാൻ പൈലറ്റ് പരാജയപ്പെട്ടു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.

ലാന്‍ഡിങ്ങിനിടെ പക്ഷി വന്നിടിച്ചതാകാം ലാന്‍ഡിങ് ഗിയര്‍ തകരാറിലാകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പ്രതികൂല കാലാവസ്ഥയും കാരണമായി പറയപ്പെടുന്നു.

ദക്ഷിണകൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയര്‍വേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും അറിയിച്ചു.

അപകടത്തിന് പിന്നാലെ ജെജു വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖസൂചകമായി ജെജു എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മിനിമല്‍ ഡിസൈനിലേക്ക് മാറുകയും ചെയ്തു. എമര്‍ജന്‍സ് പ്രോട്ടോക്കോള്‍ ആക്ടീവ് ആക്കിയതായും അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സര്‍വീസ് മാത്രമാണ് ജെജു എയര്‍ നടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

South Korea plane crash 124 dead landing gear damaged

More Stories from this section

family-dental
witywide