ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാൻ കാങിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം

സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2024 ലെ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന ശക്തമായ എഴുത്തുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ഇതാദ്യമായാണ് സാഹിത്യ നൊബേൽ ദക്ഷിണ കൊറിയയിൽ എത്തുന്നത്.

ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളായാണ് ജനനം. 1990 കളിൽ കവിതകളെഴുതിയാണ് സാഹിത്യ ലോകത്തേക്ക് എത്തിയത്. ആദ്യ സമാഹാരം 1995 ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന കൃതികൾ.നിലവിൽ സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്. 2016 ൽ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് മാൻ ബുക്കർ പുരസ്കാരം, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാന്‍ കാങ് നേടിയിട്ടുണ്ട്.

More Stories from this section

family-dental
witywide