
സൗത്ത്പോര്‍ട്ട്, (ഇംഗ്ലണ്ട്) : സൗത്ത്പോര്‍ട്ടില്‍ നൃത്ത ക്ലാസിലുണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ്. സംഭവത്തെത്തുടര്‍ന്ന് സാഹചര്യം വഷളായതിനാല്‍ കൂടുതല്‍ സംഘര്‍ഷത്തെ നേരിടാന്‍ തയ്യാറാണെന്ന് പ്രദേശത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
6 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല അവധിക്കാല പരിപാടിയായ ‘ടെയ്ലര്‍ സ്വിഫ്റ്റ് യോഗ ആന്‍ഡ് ഡാന്‍സ് ശില്പശാലയ്ക്കിടെ നടന്ന കത്തി ആക്രമണത്തില്‍ 17 വയസുകാരന്‍ പൊലീസ് കസ്റ്റഡിയിലാണ്.
ആക്രമണത്തെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി സൗത്ത്പോര്‍ട്ടില്‍ നടന്ന സംഘര്‍ഷത്തില്‍ 50-ലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനാണെന്ന് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പൊലീസ് വാനുകള്‍ക്ക് തീയിടുകയും പട്ടണത്തിലെ മസ്ജിദില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു.













