ലോകത്തെ അമ്പരപ്പിക്കാൻ സ്പെയ്സ് എക്സ് വീണ്ടും, സ്റ്റാർഷിപ്പിന്റെ മെ​ഗാ റോക്കറ്റ് വിക്ഷേപണം ഉടൻ

ന്യൂയോർക്ക്: ബഹിരാകാശ രം​ഗത്തെ മറ്റൊരു കുതിപ്പിന് കാതോർത്ത് ലോകം. സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആറാം പരീക്ഷണം ഇന്ന് നടക്കും. സൗത്ത് ടെക്‌സസില്‍ നവംബര്‍ 19ന് അമേരിക്കന്‍ സെന്‍ട്രല്‍ ടൈം 4.00 pm ന് (ഇന്ത്യന്‍ സമയം ബുധൻ പുലര്‍ച്ചെ 3:30)നാണ് വിക്ഷേപണം ആരംഭിക്കുക. അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പൂര്‍ണമായും പുനരുപയോഗം ചെയ്യാനാവുന്ന റോക്കറ്റാണ് വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാ​ഗത്തെ തിരികെയിറക്കും. അതോടൊപ്പം ബഹിരാകാശത്ത് വച്ച്‌ സ്റ്റാര്‍ഷിപ്പിന്‍റെ ആറ് റാപ്‌ടര്‍ എഞ്ചിനുകളില്‍ ഒന്ന് ജ്വലിപ്പിക്കുക ലക്ഷ്യവുമുണ്ട്. സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കാനും ബൂസ്റ്റര്‍ ശേഷി കൂട്ടാനും സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനെ പുനരുപയോഗം ചെയ്യുന്നത് പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കാനും അപ്പര്‍ സ്റ്റേജില്‍ ഹീറ്റ്‌ഷീല്‍ഡ് പരീക്ഷണങ്ങള്‍ നടത്താനും ആറാം പരീക്ഷണഘട്ടത്തില്‍ സ്പേസ് എക്‌സ് ലക്ഷ്യമിടുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്ന സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണത്തില്‍ റോക്കറ്റിന്‍റെ പടുകൂറ്റന്‍ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗത്തെ ഭൂമിയിലെ ലോഞ്ച് പാഡില്‍ തന്നെ വിജയകരമായി തിരിച്ചിറക്കാന്‍ സ്പേസ് എക്‌സിനായിരുന്നു. ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമുള്ള എക്കാലത്തെയും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്.

space X mega rocket 6th launch today

Also Read

More Stories from this section

family-dental
witywide