
ന്യുയോർക്ക്: ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് ബഹിരാകാശ വിക്ഷേപണ ദൗത്യ ചരിത്രത്തിലെ മിന്നും നേട്ടം. ഒരു വർഷം നൂറ് വിക്ഷേപണങ്ങളെന്ന ചരിത്ര നേട്ടമാണ് മസ്കിന്‍റെ സ്പേസ് എക്സ് സ്വന്തമാക്കിയത്. 23 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റായിരുന്നു കമ്പനിയുടെ ഈ വർഷത്തെ നൂറാം വിക്ഷേപണ ദൗത്യം. നൂറാം വിക്ഷേപണം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറിന് ശേഷം 101 -ാം വിക്ഷേപണവും നടന്നു. ഇതും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾക്കായുള്ളതായിരുന്നു.
കഴിഞ്ഞ ദിവസം നാസയുടെ യൂറോപ്പ ക്ലിപ്പർ ദൗത്യവും സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലാണ് വിക്ഷേപിച്ചത്. ലോകത്തിലെ മറ്റൊരു ബഹിരാകാശ ഏജൻസിക്കും ഒരു വർഷം ഇത്രയും വിക്ഷേപണ ദൗത്യങ്ങൾ നടത്താൻ ഇതിന് മുന്പ് സാധിച്ചിട്ടില്ല.