ചരിത്രത്തിലേക്ക് നടന്ന് അന്ന മേനോൻ ഉൾപ്പെടെയുള്ള പൊളാരിസ് സഞ്ചാരികൾ, Space X ന് ചരിത്ര നേട്ടം

ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ബഹിരാകാശ നടത്ത ദൗത്യം ‘പൊളാരിസ് ഡോണ്‍’ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. സിവിലിയന്‍ ബഹിരാകാശ പര്യവേഷണത്തിന്‌റെയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സ്‌പേസ് എക്‌സിന്‌റെ സുപ്രധാന പദ്ധതികളുടെയും ഒരു പ്രധാന നാഴികക്കല്ലാണ് പൊളാരിസ് ദൗത്യം.പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ സ്‌പേസ് എക്‌സ് ആണ് ഈ നേട്ടം കൈവരിച്ചത്. ഭൂമിയില്‍ നിന്ന് 650 ൽ ഏറെ കിമീ അകലെയാണ് സ്‌പേസ് വാക്ക് നടത്തിയത്. സ്‌പേസ് എക്‌സ് നടത്തുന്ന ആദ്യ സ്പേസ് വാക്ക് ആണിത്. ഷിഫ്റ്റ്4 സിഇഒ ജാരെഡ് ഐസക്മാന് വേണ്ടി സ്‌പേസ് എക്‌സ് നടത്തുന്ന മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ യാത്രയാണ് പൊളാരിസ് ഡോൺ.

2024 സെപ്തംബര്‍ 10-നാണ് നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജാരെഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാല് സിവിലിയന്‍ ബഹിരാകാശയാത്രികര്‍ അടങ്ങുന്ന പോളാരിസ് ഡോണ്‍ സംഘം വിക്ഷേപിച്ചത്. പൊളാരിസ് ഡോണ്‍ എന്ന പേരിലുള്ള അഞ്ചുദിന ദൗത്യത്തില്‍ മലയാളിയായ മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ പങ്കാളി അന്ന ഉള്‍പ്പെടെ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര.

പ്രഫഷണല്‍ അല്ലാത്ത ബഹിരാകാശയാത്രികരുടെ ‘സ്‌പേസ് വാക്’ എന്ന സുപ്രധാന നേട്ടത്തിനരികെയാണ് സ്പേസ് എക്‌സ്.

ഈ ബഹിരാകാശ നടത്തത്തിന്റെ പ്രാഥമിക ലക്ഷ്യം പുതിയ സ്പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതു കൂടിയായിരുന്നു. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്കായി ഈ സ്യൂട്ടുകള്‍ ഉപയോഗിക്കാനാകും, ഇത് സ്‌പേസ് എക്‌സിന്‌റെ ദീര്‍ഘകാല ബഹിരാകാശ പര്യവേക്ഷണ ലക്ഷ്യങ്ങള്‍ക്ക് ഈ പരീക്ഷണത്തെ നിര്‍ണായകമാക്കുന്നു.

SpaceX Polaris Dawn crew done historic private spacewalk

More Stories from this section

family-dental
witywide