സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി: ബഹിരാകാശപേടകത്തിന്റെ മൂന്നാം പരീക്ഷണവും പരാജയം

ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ ഇറക്കാനുള്ള നാസയുടെ പദ്ധതികള്‍ക്കും, ചൊവ്വയെ കോളനിവത്കരിക്കാനുള്ള എലോണ്‍ മസ്‌കിന്റെ പ്രതീക്ഷകള്‍ക്കും കടുത്ത നിരാശനല്‍കിക്കൊണ്ട് സ്‌പേസ് എക്‌സിന്റെ ബഹിരാകാശപേടകത്തിന്റെ മൂന്നാം പരീക്ഷണവും പരാജയം നുണഞ്ഞു.

വിജയകരമായ വിക്ഷേപണത്തോടെ കുതിച്ചുയര്‍ന്ന സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം തിരിച്ച് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കവെ കത്തിയമരുകയായിരുന്നു.

സ്റ്റാര്‍ഷിപ്പിന്റെ മുമ്പത്തെ രണ്ടുപരീക്ഷണങ്ങളും പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2023 ഏപ്രിലിലും നവംബറിലുമായിരുന്നു മുന്‍ പരീക്ഷണങ്ങള്‍.

ലാന്‍ഡര്‍ വാഹനമായി പരിഷ്‌ക്കരിച്ച സ്റ്റാര്‍ഷിപ്പ് ഉപയോഗിച്ച് 2026-ല്‍ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും നാസയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സ്‌പേസ് എക്സ് ആയിരിക്കും. അതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജസ്വലമായി നടന്നുകൊണ്ടിരിക്കുകയാണ്.

SpaceX rocket fails third time

More Stories from this section

family-dental
witywide