
നീണ്ട കാത്തിരിപ്പിന് ശേഷം ലോകത്തെ ഏറ്റവും കരുത്തുള്ള റോക്കറ്റ് സ്പേസ് എക്സ് സ്റ്റാർഷിപ് വിജയകരമായി പറന്നുപൊങ്ങി. ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്പേസ് എക്സ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിജയകരമായി പറന്നുയർന്നപ്പോൾ അത് സയൻസിൻ്റെ കൂടി വിജയമായി. ഭാവിയുടെ വാഹനം എന്നാണ് ഇതിനെ ശാസ്ത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
റോക്കറ്റിന് ഏകദേശം 400 അടി പൊക്കമുണ്ട്. ശബ്ദ വേഗത്തേക്കാൾ ഏറെ വേഗത്തിലാണ് (മണിക്കൂറിൽ 26000 കിമി) ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നത്. ഏതാണ്ട് 100 പേരെ വഹിക്കാൻ ശേഷിയുള്ള പേടകമാണിത്. 150 ടൺ ഭാരം വഹിക്കാനാകും. ഇനി ചന്ദ്രനിൽ ആളുകളെ എത്തിക്കാൻ ഈ പേടകത്തിന് കഴിയും. ചൊവ്വയിൽ പോകാനും ഈ പേടകത്തിന് കഴിയും. ആകാശത്ത് മാത്രമല്ല ഭൂമിയിൽ എവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താൻ ഈ പേടകത്തിന് കഴിവുണ്ടെന്നാണ് ഇലോൺ മസ്കിൻ്റെ വാദം.
2023 മുതൽ ഇതിന്റെ പരീക്ഷണപ്പറക്കൽ തുടങ്ങിയതാണ്. 3 തവണ പരാജയപ്പെട്ടിരുന്നു. പക്ഷേ ഇത്തവണ വിജയകരമായി . പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും ചേർന്നതായിരുന്നു പേടകം. വിക്ഷേപണത്തിനിടെ റോക്കറ്റിന്റെ വിവധ ഘട്ടങ്ങൾ ഡിസൈൻ ചെയ്തിരുന്ന പോലെ തന്നെ വേർപെടുകയും കടലിൽ പതിക്കുകയും ചെയ്തു.
SpaceX Starship mission Successfully Launched