സിംപിളാണ്…പവര്‍ഫുളും…ലാപ്ടോപ്പ് വലിപ്പമുള്ള സ്റ്റാര്‍ലിങ്ക് മിനി ഡിഷ് ആന്റിനയുമായി സ്പേസ് എക്സ്

സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കൂടുതല്‍ പോര്‍ട്ടബിള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ലാപ്ടോപ്പ് വലിപ്പമുള്ളതും ബാഗിലാക്കി കൊണ്ടുനടക്കാനാകുന്നതുമായ ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിനയുമായി സ്പേസ് എക്സ് എത്തിയിരിക്കുന്നു. യാത്രയ്ക്കിടെയിലും ഈസിയായി കൊണ്ടുനടക്കാവുന്ന സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് 599 ഡോളര്‍ ആണ് വില. അതായത് 50000 രൂപ.

അമേരിക്കയില്‍ ആദ്യമായാണ് ഈ ഡിവൈസ് അവതരിപ്പിച്ചതെങ്കിലും കൊളംബിയ, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, പനാമ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ സ്റ്റാര്‍ലിങ്ക് ഇത് അവതരിപ്പിച്ചിരുന്നു. ഇത് യുഎസില്‍ എവിടെയും ഇന്റര്‍നെറ്റ് ആക്സസ് നല്‍കുന്നുവെന്ന് സ്പെയ്സ് എക്സ് ഉറപ്പുനല്‍കുന്നു. പ്രതിമാസം 30 ഡോളര്‍ എന്ന നിരക്കില്‍ 50ജിബി ഡാറ്റ ലഭിക്കും. ആ പരിധിക്കപ്പുറമുള്ള ഉപയോഗത്തിന് ഒരു ജിബിക്കു 1 ഡോളര്‍ അധികം വിലവരും.

മറ്റ് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളേക്കാള്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ ഇത് ഉപയോഗിക്കൂ. എന്നാല്‍ മറ്റുള്ളവയെ പോലെ, 100എംബിപിഎസിലേറെ ഡാറ്റാ വേഗം ഇതില്‍ ലഭിക്കും. ഡിഷിനൊപ്പം ഒരു വൈഫൈ റൂട്ടറും ലഭിക്കും. ഡിഷ് മഴയത്തും ഉപയോഗിക്കാം.

More Stories from this section

family-dental
witywide