സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായി യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു . തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പി, മ്യൂസിയം പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. നടിയുടെ വിശദമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. നടിയുടെ പരാതിയിന്മേൽ, സിദ്ദിക്കിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണികുറ്റവും ചുമത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിദ്ദിഖിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതിനു തെളിവാണ് ലഭിച്ചത്.

മസ്കറ്റ് ഹോട്ടലില്‍വെച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്ന് പരാതി സാധൂകരിക്കുന്ന തെളിവുകളാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരിക്കുന്നത്. സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിന്‍റെ രേഖകളും ഗസ്റ്റ് രജിസ്റ്ററില്‍ പരാതിക്കാരിയായ നടി അതേ ദിവസം സിദ്ദിഖിനെ കാണുന്നതിനായി ഒപ്പിട്ടതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചതായാണ് വിവരം. . കൻ്റോൻമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവ് ശേഖരിച്ചത്. അതേ സമയം സിദ്ദിഖും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു

More Stories from this section

family-dental
witywide