മനീഷ് തിവാരിയും ബിജെപിയിലേക്കോ?

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥും മകനും കോൺഗ്രസ് വിടും എന്ന അഭ്യൂഹങ്ങൾക്കിടെ മനീഷ് തിവാരിയുമായും ബിജെപി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ലുധിയാനയിൽ മനീഷ് തിവാരി ബിജെപി സ്ഥാനാർത്ഥിയാകും എന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിൽ നിന്ന് മുൻ ക്രിക്കറ്റ് താരവും പഞ്ചാബിലെ കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക് എന്ന് അഭ്യൂഹം പരക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതി ആകുമ്പോഴേക്കും ഏതാണ്ട് കോൺഗ്രസ് പാർട്ടി തന്നെ കാലിയാകുന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തങ്ങൾ ജയിച്ചു എന്ന ആത്മവിശ്വാസമാണ് ബിജെപിക്ക്

മുൻ മന്ത്രിയും ലുധിയാന എംപിയുമായ മനീഷ് തിവാരിയുമായി ആർപിഎൻ സിംഗ് ചർച്ച നടത്തി എന്നാണ് സൂചനകൾ. കോൺഗ്രസ് വിട്ട ആർപിഎൻ സിംഗിന് ബിജെപി ഉത്തർപ്രദേശിൽ രാജ്യസഭ സീറ്റ് നല്കിയിരുന്നു. ലുധിയാന സീറ്റിൽ മനീഷ് തിവാരി തന്നെ മത്സരിക്കുക എന്നതാണ് ബിജെപി നി‍ർദ്ദേശം. ആംആദ്മി പാർട്ടി ഭരണത്തിലെത്തിയതോടെ കോൺഗ്രസ് ടിക്കറ്റിൽ വിജയസാധ്യത കുറഞ്ഞതാണ് തിവാരിയെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്നത്. പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ അഭ്യൂഹമെന്നാണ് മനീഷ് തിവാരിയുടെ ഓഫിസ് പ്രതികരിച്ചത്.

കമൽനാഥും പാർട്ടി വിടുന്ന കാര്യത്തിൽ മൗനം തുടരുകയാണ്. മധ്യപ്രദേശിൽ പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കി കൊണ്ട് കമൽനാഥ് നടത്തുന്ന നീക്കത്തിൽ എഐസിസിക്ക് കടുത്ത അതൃപ്തിയുണ്ട്. പതിനഞ്ച് എംഎൽഎമാരെ കൂടെ കൂട്ടാനുള്ള നീക്കമാണ് കമൽനാഥ് നടത്തുന്നത് എന്നാണ് കോൺഗ്രസ് കരുതുന്നത്. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്.

Speculations Sparkles on Manish Tewari to join BJP

More Stories from this section

family-dental
witywide