സിസ്റ്റര്‍ കാതറൈൻ എഎസ്എംഐ നിര്യാതയായി

ചീരഞ്ചിറ: അമലോല്‍ഭവ മാതാവിന്റെ പ്രേഷിത സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ക്യാതറൈന്‍ (85) എസ്എംഐ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ചീരഞ്ചിറ സെന്റ് ജോര്‍ജ് പള്ളിയില്‍.  പരേത വായ്പൂര് കരത്തോട്ടത്തില്‍ പരേതരായ ജോസഫ് റോസമ്മ ദമ്പതികളുടെ മകളാണ്.  സഹോദരങ്ങള്‍: മേരിക്കുട്ടി (നിരണം), ഏലിയാമ്മ (കുന്നന്താനം), അന്നമ്മ (യുഎസ്എ), കൊച്ചുത്രേസ്യ (യുഎസ്എ), ജോര്‍ജുകുട്ടി (യുഎസ്എ), പരേതനായ ഔസേപ്പച്ചന്‍ (യുഎസ് എ)
പരേത അമ്പൂരി, തിട്ടങ്ങണാവിള, മാന്നില, ഫാത്തിമാപുരം മീന്‍കുളം, അണ്ണിക്കര, ചീരഞ്ചിറ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Sr. Catherine obit