
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ജോര്‍ജ് ഓലിക്കലിന്റെ സഹോദരി സിസ്റ്റര്‍ ലില്ലിയന്‍ ഓലിക്കല്‍ (നിര്‍മല സിസ്റ്റര്‍) വിജയവാഡയില്‍ അന്തരിച്ചു. വിജയവാഡ പ്രോവിന്‍സ് സജീവ പ്രേവര്‍ത്തകയായിരുന്നു. സംസ്‌കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ നടക്കും.
മാതാപിതാക്കള്‍: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു.
സഹോദരങ്ങള്‍: പരേതനായ ജോയ് ഓലിക്കല്‍, പരേതനായ അഡ്വകേറ്റ് ജോസ് ഓലിക്കല്‍, ഫിലാഡല്‍ഫിയയിലെ സാംസ്‌കാരിക സാമൂഹിക പ്രേവര്‍ത്തകനായ ജോര്‍ജ് ഓലിക്കല്‍, വിന്‍സെന്റ്റ് ഓലിക്കല്‍ വാഴക്കുളം, പയസ് ഓലിക്കല്‍ ബഹറിന്‍. ആനി ജോസഫ് ഇലഞ്ഞി, ഡെയ്സി വര്‍ഗീസ് ബഹറിന്‍, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.















