കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. സമ്മർദ്ദം താങ്ങാനാകാത്തതിനാൽ തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ശ്രീലേഖ മിത്ര പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ശ്രീലേഖ മിത്ര ഫേസ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നാണ് ശ്രീലേഖ വിവിരിച്ചിട്ടുള്ളത്.നേരത്തെ ശ്രീലേഖ മിത്ര ഉയർത്തിയ വിവാദ കൊടുങ്കാറ്റിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ നടി പൊലീസിന് പരാതിയും നൽകിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദറിന് ഇ മെയിൽ വഴിയാണ് നടി പരാതി നൽകിയത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. പൊലീസ് കേസെടുത്തതോടെ സംവിധായകൻ രഞ്ജിത്തും തുടർ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങിയതായി വിവരമുണ്ട്. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചന.
‘തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു’, സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും രഞ്ജിത്തിനെതിരെ പരാതി നൽകിയ ശ്രീലേഖ മിത്ര
August 28, 2024 6:32 PM
Tags:
More Stories from this section
ട്രംപുമായുള്ള ഉടക്ക്, തർക്കങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നേറാൻ ചൈനയും കാനഡയും; മാർക്ക് കാർണിയും ഷി ജിൻപിംഗും ധാരണയിലെത്തി
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെട്ട് റഷ്യൻ പ്രസിഡന്റ് പുടിൻ, ഇസ്രായേൽ-ഇറാൻ ഭരണാധികാരികളോട് സംസാരിച്ചു, ‘മധ്യസ്ഥതയ്ക്ക് തയ്യാർ’











