സിപിഎം നേതാവ് എസ്ആർപിയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡൽഹിയിൽ എന്റർപ്രണർ ബിസിനസ് മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു ബിപിൻ ചന്ദ്രൻ. ബിസിനസ് സ്‌റ്റാൻഡേർഡിലും ഫിനാൻഷ്യൽ ടൈംസിലും ജോലി ചെയ്‌തിട്ടുണ്ട്.

അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള ( വിദ്യാർത്ഥിനി, പൂനെ), മൃതദേഹം തിങ്കളാഴ്‌ച ഒരുമണിക്ക് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള സിആർഎ 83 വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കാരം.

SRP Son Bipin Chandran Passed Away

More Stories from this section

family-dental
witywide