എസ്എസ്എൽസി പരീക്ഷ തിയതി പ്രഖ്യാപിച്ചു, മാർച്ച് നാലിന് ആരംഭിക്കും, 25 ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. മാർച്ച് മാസം നാലാം തിയതിയാകും ഇക്കുറി എസ് എസ് എൽ സി പരീക്ഷ തുടങ്ങുക. മാർച്ച് മാസം 25 ന് അവസാനിക്കുന്ന നിലയിലാണ് എസ് എസ് എൽ സി പരീക്ഷയുടെ സമയക്രമം ക്രമീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാവിലെ 9.30 മുതലാകും പരീക്ഷ ആരംഭിക്കുക. അതേസമയം എസ് എസ് എൽ സി മാതൃക പരീക്ഷ ഈ മാസം 19 മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കുന്ന നിലയിലാണ് മാതൃക പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമായിരിക്കും മാതൃക പരീക്ഷയുടെ സമയക്രമം.

SSLC Exam 2024 date announced latest news SSLC Exam begins from march 4

More Stories from this section

family-dental
witywide