മൂന്ന് ആഴ്ച്ച നീണ്ട പരീക്ഷാക്കാലത്തിന് സമാപനം; സ്‌കൂളിനോടും കൂട്ടുകാരോടും വിടപറഞ്ഞ് പത്താംക്ലാസുകാര്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സമാപനമായി. മാര്‍ച്ച് നാലിന് ആരംഭിച്ച പരീക്ഷയാണ് ഇന്ന് അവസാനിച്ചത്. സാമൂഹ്യശാസ്ത്രം പരീക്ഷയോടെ മൂന്നാഴ്ച നീണ്ട പരീക്ഷാച്ചൂടില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂളാകാനൊരുങ്ങുകയാണ്. പരീക്ഷ തുടങ്ങിയതും അവസാനിക്കുന്നതും തിങ്കളാഴ്ചകളില്‍തന്നെയാണ്.

പരീക്ഷകള്‍ തീര്‍ന്നുവെന്ന ആശ്വാസത്തിനപ്പുറം കൂട്ടുകാരോട് വിടപറയുന്ന വേദനയിലായിരുന്നു പലരും. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങി രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 20 ന് സമാപിക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാനത്ത് 2955, ലക്ഷദ്വീപില്‍ ഒമ്പത്, ഗള്‍ഫില്‍ ഏഴ് എന്നിങ്ങനെയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍.

അതേസമയം, ഹയര്‍ സെക്കന്ററി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷകള്‍ നാളെയാണ് അവസാനിക്കുക.

SSLC exam is over

More Stories from this section

family-dental
witywide