
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ എത്തും. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്‌നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ മറ്റന്നാളും പ്രഖ്യാപിക്കും.
ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാ പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയായിരുന്നു. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെയുമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം, മാര്‍ച്ച് 9 നും 29 നും ഇടയില്‍ നടത്തിയ പരീക്ഷകളുടെ ഫലങ്ങള്‍ മെയ് 19 നാണ് പ്രഖ്യാപിച്ചത്. 2022 ലാകട്ടെ, ഫലം ജൂണ്‍ 15 നാണ് പ്രഖ്യാപിച്ചത്. ഇതുകണക്കിലെടുക്കുമ്പോള്‍ ഇക്കുറി നേരത്തെയാണ് ഫല പ്രഖ്യാപനം.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം http://www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.