
ലൊസാഞ്ചലസ്: ലൊസാഞ്ചലസിലെ ചാറ്റ്സ്വർത്ത് പ്രദേശത്തുള്ള സെന്‍റ് ആൻഡ്രൂസ് മാർത്തോമാ ഇടവകയിൽ വികാരിയായി മൂന്ന് വർഷം സേവനമനുഷ്ഠിച്ച റവ. ബിജോയ് എം. ജോണിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്‍റ് ജോർജ് മാത്യു മാലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എഡ്വിൻ രാജൻ സ്വാഗതം പറഞ്ഞു. ഇടവകയുടെ പ്രധാനികളും വിവിധ സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വികാരിയുടെ സേവനങ്ങളെ അനുസ്മരിച്ചും പുതിയ വഴികളിലേക്കുള്ള ആശംസകൾ നേർന്നും ഇടവകയുടെ ഭദ്രാസന കൗൺസിൽ അംഗം ഈശോ സാം ഉമ്മൻ, സഭാ മണ്ഡലം പ്രതിനിധി മനു വർഗീസ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മറിയാമ്മ ഈപ്പൻ, സിജു വർഗീസ്, ഏലിയാമ്മ മാത്യു, ബിജു വർഗീസ്, മാത്യു സക്കറിയ ജോൺസൺ താട് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഫിലിപ്പ് എബ്രഹാം, ലിസ്സി ജോൺസൺ എന്നിവർ ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ദീപു മാത്യു, രാജൻ മത്തായി പൂയപ്പള്ളി എന്നിവർ ദൃശ്യങ്ങൾ പകർത്തി. ഇടവക ആത്മായ ശുശ്രൂഷകൻ തോമസ് മാത്യു പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു. ഇടവകയുടെ പുതിയ വികാരിയായി റവ. തോമസ് ബി. ചുമതലയേറ്റു.













