സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് കൊയര്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി

ന്യൂജേഴ്‌സി: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് കൊയര്‍, വാഷിങ്ടണ്‍ ടൗണ്‍ഷിപ്പ്, ന്യൂ ജേഴ്‌സി തങ്ങളുടെ മ്യൂസിക് ആല്‍ബം Tikvah(ഹോപ്പ്) ജൂണ്‍ 9 ജായറാഴ്ച ആരാധനയോടനുബന്ധിച്ച് പുറത്തിറക്കി. ഇടവക വികാരി റെവ ജോണ്‍ ടി എസ് ആല്‍ബത്തിന്റെ ആദ്യ കോപ്പി ഇടവക വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസിന് നല്‍കി പ്രകാശനം ചെയ്തു.

ഇടവകയിലെ അംഗങ്ങളായ റെജി ജോസഫ്, സാം പെണ്ണുക്കര, കുരുവിള മാത്യു, ഷിബി തോമസ് കൂടാതെ ഡിഎസ്എംസി മുന്‍ ഡയറക്ടര്‍ റെവ ആശിഷ് തോമസ് ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ് ഡാളസ്, ജോബിന്‍ തോമസ് ഫിലിപ്പ് എന്നിവര്‍ ജനിച്ച ഗാനങ്ങള്‍ക്ക് റെവ ആശിഷ് തോമസ് ജോര്‍ജ്, സുജിത് എബ്രഹാം, ജോബിന്‍ തോമസ് ഫിലിപ്പ്, കുരുവിള മാത്യു, ഷിബി തോമസ്, ജോസി പുല്ലാട് എന്നിവര്‍ ഈണം നല്‍കി.

സുജിത് എബ്രഹാമാണ് സംവിധാനം നിര്‍വഹിച്ചത്. ബോബി മാത്യൂസ് പ്രൊജക്ട് മാനേജര്‍ ആയും കുരുവിള മാത്യു അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. പ്രശസ്ത ഗായകരായ ഇമ്മാനുവേല്‍ ഹെന്‍‌റി, എലിസബത്ത് രാജു, മെറിന്‍ ഗ്രിഗറി, മിഥില മൈക്കല്‍, അനില്‍ കൈപ്പട്ടൂര്‍, റെവ ആശിഷ് തോമസ് ജോര്‍ജ് കൂടാതെ ഇടവകയിലെ വളര്‍ന്നു വരുന്ന ഗായകസംഘ അംഗങ്ങളായ സാറ വര്‍ഗീസ്, അനിക തോമസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

മ്യൂസിക് ആല്‍ബത്തിലെ കൂടുതല്‍ വിവരങ്ങള്‍ http://tikvahalbum.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇടവകയുടെ കൊയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റെവ ജോണ്‍ ടിഎസ്, സെക്രട്ടറി സജി മാത്യു, ട്രസ്റ്റി ജിനു മാത്യു, മലയാളം വിഭാഗത്തിന് ബോബി മാത്യൂസും ഇംഗ്ലീഷ് വിഭാഗം ജോനാഥന്‍ സാമും നേതൃത്വം നല്‍കുന്നു.