കൊടുങ്കാറ്റ്: മെക്സിക്കോയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദി തകർന്നു വീണ് 9 മരണം, 54 പേർക്ക് പരുക്ക്

ബുധനാഴ്ച വടക്കൻ മെക്സിക്കോയിലുണ്ടായ കൊടുങ്കാറ്റിൽ തിരഞ്ഞെടുപ്പ് പരിപാടിയുടെ വേദി തകർന്നു വീണ് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ജോർജ്ജ് ഓൾവാരസ് മേൻനെസ് വേദിയിലുണ്ടായിരുന്നെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. വടക്കുകിഴക്കൻ നഗരമായ സാൻ പെഡ്രോ ഗാർസാ ഗാർസിയയിലെ പ്രചാരണ പരിപാടിയിലാണ് അപകടം ഉണ്ടായത്. 54 പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും മെക്സിക്കോ ന്യൂവോ ലിയോൺ സ്റ്റേറ്റ് ഗവർണർ സാമുവൽ ഗാർസിയ പറഞ്ഞു.

മരിച്ചവരിൽ ഒരു കുട്ടിയുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ഗവർണർ സാമുവൽ ഗാർസിയ പറഞ്ഞു,

സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകൾ കാണിക്കുന്നത് ശക്തമായ ഒരു കൊടുങ്കാറ്റ് വേദിയെ പിടിച്ചുലയ്ക്കുന്നതാണ്. വേദിക്കു പിന്നിലുണ്ടായിരുന്ന വലിയ വിഡിയോ സ്ക്രീൻ ഉൾപ്പെടെ നിലംപൊത്തി. ആളുകൾ ഓടി രക്ഷപ്പെടുന്നുമുണ്ട്.

stage collapsed at Mexico election program in wind killed 9 and injured 54

More Stories from this section

family-dental
witywide