തെരഞ്ഞെടുപ്പിന് ശേഷവും ഇന്ത്യയിലെ  മനുഷ്യാവകാശ ആശങ്കകൾ ഉന്നയിക്കുന്നത്  തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്  

വാഷിംഗ്ടൺ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷവും ഇന്ത്യയുമായി മനുഷ്യാവകാശ ആശങ്കകളെക്കുറിച്ചുള്ള ചർച്ചകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ്  സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.

“അധികാരം നിലനിർത്താൻ മോദിക്ക് കഴിയുമെന്ന് തോന്നിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഹിന്ദു ദേശീയവാദിയായ ബിജെപിക്ക് ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടപ്പെട്ടു. വോട്ടർമാർ എക്സിറ്റ് പോളുകളെ കാറ്റിൽ പറത്തി. ഇനിയും ഇന്ത്യയുമായി അടുത്ത പങ്കാളിത്തം തുടർന്നും പ്രതീക്ഷിക്കുന്നു, ”ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ വർഷം, മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും അർദ്ധചാലകങ്ങൾ, നിർണായക ധാതുക്കൾ, സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശ സഹകരണം എന്നിവയിൽ നിരവധി കരാറുകൾ പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ ഭാഗത്തു നിന്ന് ഇടയ്ക്കിടെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ചൈനയ്ക്ക് എതിരായി ഇന്ത്യ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പൊതു വിമർശനത്തിൽ യുഎസ് സംയമനം പാലിക്കുന്നുവെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറയുന്നു.

“ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കകളുണ്ടെങ്കിൽ, ഞങ്ങൾ അത് തുറന്ന് പ്രകടിപ്പിക്കുന്നു. ഞങ്ങൾ അത് ഇന്ത്യൻ സർക്കാരിനോട് നേരിട്ട് പ്രകടിപ്പിക്കുന്നു. ലോകത്തെ മറ്റു രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയോടും അത് തുടരും,” സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് കൂട്ടിച്ചേർത്തു.

പി.പി. ചെറിയാൻ

Also Read

More Stories from this section

family-dental
witywide