കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള പണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ അതിന്റെ പുറകെ പോകാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു

കേന്ദ്രം നല്‍കുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണ്. അഴിമതിയാണ് പ്രധാനകാരണം. കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ്.

സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥിതയും മറച്ചുവയ്ക്കാനാണ് ഡല്‍ഹി സമരം. എല്ലാ രേഖകളും കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാം.

തൃശ്ശൂരില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ സെറ്റില്‍മെന്റ് ആകും. തൃശൂരിലെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പാര്‍ട്ടി തീരുമാനിക്കുമെന്നും അതുവരെ വരുന്ന ചുവരെഴുത്തുകള്‍ മായ്ച്ചു കളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

More Stories from this section

family-dental
witywide