
ടെഹ്റാന്‍: ഹമാസ് തലവനെ കൊന്നതായി ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരണവുമായി ഇറാന്‍ രംഗത്ത്. യഹ്യ സിന്‍വാറിന്റെ കൊലപാതകം മേഖലയില്‍ ‘പ്രതിരോധം’ ശക്തിപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന് ഇറാന്‍ വ്യാഴാഴ്ച പറഞ്ഞു.
ചെറുത്തുനില്‍പ്പിന്റെ മനോഭാവം ശക്തിപ്പെടും. പലസ്തീന്റെ വിമോചനത്തിലേക്കുള്ള തന്റെ പാത മുന്നോട്ട് കൊണ്ടുപോകുന്ന യുവാക്കള്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം മാതൃകയാകുമെന്ന് എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ഇറാന്റെ പ്രതികരണം. ”അധിനിവേശവും ആക്രമണവും നിലനില്‍ക്കുന്നിടത്തോളം, പ്രതിരോധം നിലനില്‍ക്കും, കാരണം രക്തസാക്ഷി മരിക്കുന്നില്ല പ്രചോദനത്തിന്റെ ഉറവിടമായും തുടരുന്നു” എന്നും ഇറാന്‍ എക്‌സിലൂടെ പ്രതികരിച്ചിട്ടുണ്ട്.
Tags:















