കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു.
എൻഐടിയിൽ മുൻപും വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. പഠനപരമായ സമ്മർദ്ദവും വേണ്ടവിധത്തിൽ കൗൺസിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകൾ വർധിക്കുന്നതിന് കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു.
Tags: