ഭക്ഷണം വാങ്ങാൻ ഇറങ്ങി, പെട്ടെന്ന് ട്രെയിനെടുത്തു; ചാടിക്കയറുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിൽ വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു

കണ്ണൂര്‍: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പിടിവിട്ട വിദ്യാര്‍ഥിനി ട്രെയിനിനടിയിലേക്ക് വീണു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് ഏവരെയും അക്ഷരാർത്ഥത്തിൽ നടക്കുന്ന സംഭവം ഇന്ന് നടന്നത്. ഭക്ഷണം വാങ്ങാനിറങ്ങിയ വിദ്യാഥിനി ട്രെയിൻ മൂവ് ആകുന്നത് കണ്ട് ട്രെയിനില്‍ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ശ്രമം പാളി പിടിവിട്ട് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലൂടെ ട്രാക്കിലേക്ക് വീണത്. ഇന്നുരാവിലെ എട്ട് മണിയോടെയാണ് സംഭവം.

പുതുച്ചേരി എക്‌സ്പ്രസ്സ് കണ്ണൂരില്‍ നിര്‍ത്തിയപ്പോള്‍ സാധനം വാങ്ങിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കവരെ പിടിവിട്ട് വീഴുകയായിരുന്നു. പെണ്‍കുട്ടി അപകടത്തില്‍ പെട്ടതുകണ്ട് പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി.

പരിക്കേറ്റ വിദ്യാര്‍ഥിനിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയില്‍വേ പൊലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

More Stories from this section

family-dental
witywide