ഭയമുണ്ട്…എന്നാലും പഠിക്കണ്ടേ…! ഇസ്രായേലില്‍ ഹമാസ് ആക്രമണം നേരിട്ട പട്ടണത്തിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നു

ഇസ്രായേല്‍: ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണം നടത്തിയ ഗാസ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേലി പട്ടണങ്ങളിലൊന്നായ സ്ഡെറോട്ടില്‍ ഞായറാഴ്ച കനത്ത സുരക്ഷയ്ക്കിടയില്‍ സ്‌കൂള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഭയത്തോടെയാണ് കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുന്നതെന്നും എന്നാല്‍ അവരെ സ്വീകരിച്ചത് സന്തോഷകരമായ സംഗീതം കേള്‍പ്പിച്ചുകൊണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂളിന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഗാസയുടെ ഭാഗത്തുനിന്നും അപ്പോഴും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കു അധ്യാപകര്‍ക്കും വെടി ഒച്ചകള്‍ കേള്‍ക്കാമായിരുന്നു. എങ്കിലും മുടങ്ങിയ വിദ്യാഭ്യാസം വീണ്ടെടുക്കാന്‍ ആയിരക്കണക്കിന് കുട്ടികള്‍ ഈ ആഴ്ച സ്ഡെറോട്ട് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം നല്‍കുന്ന സുരക്ഷയുടെ ധൈര്യമാണ് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂളിലേക്കെത്താന്‍ പ്രേരിപ്പിക്കുന്നത്.

വര്‍ഷങ്ങളായി പലസ്തീന്‍ റോക്കറ്റ് ആക്രമണങ്ങളുടെ പതിവ് ലക്ഷ്യമായിരുന്നു സ്ഡെറോട്ട്. മാത്രമല്ല, അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് ലക്ഷ്യമിടുന്ന വലിയ പട്ടണങ്ങളിലൊന്നുകൂടിയാണ് ഇത്. പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ തെരുവ് യുദ്ധങ്ങള്‍ കണ്ട സ്ഥലമെന്ന പ്രത്യേകതയും സ്ഡെറോട്ടിനുണ്ട്.

More Stories from this section

family-dental
witywide