
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ കൊടുംചൂടിന് ആശ്വാസമായി പെയ്തിറങ്ങിയ വേനല്‍മഴ ഇനിയും ഉള്ളം തണുപ്പിക്കാനെത്തും. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാല്‍ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനല്‍ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വീണ്ടും വേനല്‍ മഴ ലഭിച്ചേക്കും.
കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 28 നും വേനല്‍മഴ പെയ്തിറങ്ങിയേക്കും. അതേസമയം, കേരള-തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
summer rains likely in 5 districts today