ഫോമാ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മറ്റി മെമ്പറായി സുനിതാ മേനോന്‍ മത്സരിക്കുന്നു

ഫ്‌ലോറിഡാ : 2024 -26 കാലയളവിലേക്ക് ഫോമാ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും ഫോമായുടെ നാഷണല്‍ കമ്മറ്റി മെമ്പറായി മത്സരിക്കുന്നതിന് MANOFA യില്‍ നിന്നും (മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ലോറിഡാ) സുനിതാ മേനോനെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്ഠ്യേന നോമിനേറ്റ് ചെയ്തു.

മനോഫയുടെ കലാസാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും, ഏത് ചുമതലകള്‍ ഏറ്റെടുത്താലും ഏറെ ഉത്തരവാദിത്വത്തോടും, കര്‍മ്മനിരതയോടും വിജയപ്രാപ്തിയിലെത്തിക്കുന്ന സുനിതാ മേനോന്‍ എന്തുകൊണ്ടും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടായിരിക്കുമെന്നു പ്രസിഡന്റ് ലിന്‍സ് ജേക്കബ് പറഞ്ഞു.

2023 ലെ മനോഫയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വുമണ്‍സ് ഫോറം സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്റ്റീഷണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ആയും, ടെലി ഹെല്‍ത്ത് പ്രാക്ടിസിന്റെ ഓണര്‍ ആയും, ജാക്സോവില്ലിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പില്‍ നേഴ്‌സ് പ്രാക്റ്റീഷണറായും ജോലി ചെയ്തുവരുന്നു.