സൂപ്പർ ബൗൾ സൺഡേ സൂപ്പറാക്കി ചിക്കാഗോ മലയാളികൾ

മനോജ് വഞ്ചിയിൽ

സൂപ്പർ ബൌൾ സൺഡേ സൂപ്പറാക്കി അമേരിക്കൻ മലയാളികൾ. അമേരിക്കൻ ജനതയ്ക്ക് മാത്രമല്ല അവിടേക്ക് കുടിയേറിയ എല്ലാവർക്കും ആഘോഷമാണ് യുഎസ് നാഷനൽ ഫുട്ബോൾ ലീഗിൻ്റെ ലീഗ് ചാംപ്യൻഷിപ്പായ സൂപ്പർ ബൌൾ . 1966 മുതൽ ആരംഭിച്ച ഈ കാൽപന്തു കളി മേളം മലയാളികൾ അവിടെ എത്തിയ കാലം മുതൽ നെഞ്ചേറ്റിയതാണ്. ഇത്തവണയും അത് ആഘോഷഭരിതമാണ്. ലാസ് വേഗാസിലെ അലീജെൻ്റ് സ്റ്റേഡിയത്തിൽ കാൻസസ് സിറ്റി ചീഫ്സും സാൻഫ്രാൻസിസ്കോ ഫോർട്ടിനൈനേഴ്സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരുപാട് അമേരിക്കൻ മലയാളി വീടുകളിലും അതേ ആരവം മുഴങ്ങുകയാണ്. വീടുകളിലെ വലിയ സ്ക്രീനിൽ കളികാണാൻ സൌകര്യമൊരുക്കി ഒരു പ്രദേശത്തെ മുഴുവൻ മലയാളികളും അവിടെ ഒത്തുകൂടി ഓരോ നിമിഷവും ആഘോഷിക്കുകയാണ്. കാൽപന്തിൻ്റേയും ഒരുമയുടേയും ആഘോഷം.

ചിക്കാഗോയിലെ മലയാളികൾ ഇത്തവണ ഒത്തുകൂടിയിരിക്കുന്നത് ടോമി വള്ളിപറമ്പിലിൻ്റെ വീട്ടിലാണ്. സൂപ്പർ സൺഡേയ്ക്ക് വളരെ മുന്നേ തന്നെ ഇവരുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇവരുടെ കാൽപന്ത് ആവേശത്തിന് കൂട്ടായ്മയുടെ കരുത്ത് പകർന്ന് ഈ മലയാളി കൂട്ടത്തെ സംഘടിപ്പിച്ചത് പോൾസൺ കുളങ്ങരയുടെ നേതൃത്വത്തിലാണ്. ഫുട്ബോൾ പ്രവചന മൽസരത്തിൽ വിജയിയായ സണ്ണി ഇടിയാലിയിലിന് എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കൂറ്റ് ക്യാഷ് പ്രൈസ് നൽകി.

ലോകത്ത് എവിടെയായിരുന്നാലും ഫുട്ബോൾ ആവേശം നെഞ്ചേറ്റുന്ന മലയാളിക്ക് സൂപ്പർ ബൌൾ നൽകുന്നതും അതേ ആഹ്ളാദം. ലാസ് വേഗാസിലെ അതേ അലീജെൻ്റ് മൈതാനം മലയാളി വീടുകളിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അതേ ആവേശം. അതേ ആഹ്ളാദ നിമിഷങ്ങൾ.. അതേ ആരവങ്ങൾ. അതേ ഇച്ഛാഭംഗങ്ങൾ എല്ലാം അവർ ഒരുമിച്ച് കൊണ്ടാടുകയാണ്.. മലയാളിക്ക് ഇത് സൂപ്പർ സൂപ്പർ സൺഡേ..

Super Bowl Sunday Celebration At Chicago Malayali home

More Stories from this section

family-dental
witywide