
ന്യൂഡല്‍ഹി: വിചാരണക്കോടതി അനുവദിച്ച ജാമ്യത്തിന് ഡല്‍ഹി ഹൈക്കോടതി ഇടക്കാല സ്റ്റേയ് നല്‍കിയതിനെതിരെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു.
കേസ് ഇനി ജൂണ്‍ 26ന് പരിഗണിക്കും. വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കണമെന്നാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം.
ഹൈക്കോടതിയുടെ ഉത്തരവ് ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ എഎസ്ജി എസ് വി രാജു സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.












