ന്യൂഡല്‍ഹി: തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയുമായി ബന്ധപ്പെട്ട കേസില്‍ പതഞ്ജലിയെ വിടാതെ പിന്തുടര്‍ന്ന് സുപ്രീം കോടതി. ബാബാ രാം ദേവും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണനും ക്ഷമാപണം നല്‍കിയ പത്രങ്ങളുടെ യഥാര്‍ഥ പേജ് നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
പതഞ്ജലി, നടത്തിയ ക്ഷമാപണത്തില്‍ സഹസ്ഥാപകന്‍ ബാബാ രാംദേവിന്റെ പേര് ഉള്‍പ്പെടുത്തിയതില്‍ പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി നല്‍കിയ സഹായത്തെ ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് അഭിനന്ദിക്കുകയും ചെയ്തു.
മാപ്പ് പറഞ്ഞുകൊണ്ട് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന് വലുപ്പം കുറവാണെന്നും പരസ്യം എത്ര വലുപ്പത്തില്‍ കൊടുത്തോ അത്ര തന്നെ വെലുപ്പത്തില്‍ മാപ്പും നല്‍കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പതഞ്ജലിയുടെയും ദിവ്യ ഫാര്‍മസിയുടെയും 14 ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് അടുത്തതായി മെയ് 7, 14 തീയതികളില്‍ പരിഗണിക്കും.