
ന്യൂഡല്‍ഹി : യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നടി നല്‍കിയ പരാതിയിലെ കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖ് ജാമ്യാപേക്ഷ നല്‍കിയത്. ഇതു പരിഗണിച്ച കോടതി പരാതി നല്‍കിയത് എട്ടു വര്‍ഷത്തിനു ശേഷമാണെന്ന വാദം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജാമ്യഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാമെന്നും ഇടക്കാല ജാമ്യം അതുവരെ തുടരുമെന്നും കഴിഞ്ഞമാസം 22ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി തീരുമാനമെടുത്തത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.